Nullam dignissim, ante scelerisque the is euismod fermentum odio sem semper the is erat, a feugiat leo urna eget eros. Duis Aenean a imperdiet risus.

History

ചരിത്ര നാൾ വഴിയിലൂടെ ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പയാൽ നാമകരണം ചെയ്യപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമത്തിൽ സ്ഥാപിതമായ സന്യാസ സഭയാണ് ചെറുപുഷ്പ സന്യാസ സഭ. (ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ - സി എസ് ടി ഫാദേഴ്സ്). വൈദികരും ബ്രദേഴ്സും ഉൾപ്പെടുന്ന ഈ സന്യാസ സമൂഹം, വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു. 1931 മാർച്ച് 19-ന് എറണാകുളം അതിരൂപത അംഗമായിരുന്ന ചരിത്ര പുരുഷനും പുണ്യ ശ്ലോകനും ക്രാന്തദർശിയുമായ പെരിയ ബഹുമാനപ്പെട്ട തോമസ് പാണാട്ട് അച്ചൻ, (പിന്നീട് ഫാദർ ബസേലിയോസ് പാണാട്ട് CST എന്നറിയപ്പെട്ടു) മൂക്കന്നൂർ ഇടവകയുടെ വികാരിയും തിരുഹൃദയ അനാഥശാലയുടെ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിരിക്കെ കൊച്ചുത്രേസ്യായുടെ ആത്മകഥയായ നവമാലികയുടെ നാല് അധ്യായങ്ങൾ തർജ്ജിമ ചെയ്യുന്നതിനുള്ള അവസരം ലഭിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ശിശു സഹജമായ നിഷ്കളങ്കതയും ശുശ്രൂഷാ മനോഭാവവും അടിയുറച്ച ദൈവാശ്രയത്വവും ഈ കാലയളവിൽ തോമസ് അച്ചനെ വളരെ ആകർഷിച്ചു. പുണ്യവതിയുടെ ആധ്യാത്മികതയിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ദൈവത്തിനും ദൈവജനത്തിനും ശുശ്രൂഷ ചെയ്യുക എന്ന വലിയ നിയോഗം ഏറ്റെടുത്ത് പെരിയ ബഹുമാനപ്പെട്ട ബസേലിയോസ് പാണാട്ട് അച്ഛൻ ചെറുപുഷ്പ സഭയ്ക്ക് രൂപം നൽകി. ബ്രദേഴ്സിന്റെ സമൂഹമായിട്ടായിരുന്നു തുടക്കം. എറണാകുളം അതിരൂപതയുടെ മെത്രാനായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നുള്ള അനുമതിയോടെയായിരുന്നു ഇത്. പ്രാരംഭ ഘട്ടത്തിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും, പിന്നീട് വൈദികരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് 1945-ൽ സഭ പുനഃസംഘടിപ്പിക്കപ്പെട്ടു "ചെറിയവരായി ചെറിയവരെ ശുശ്രൂഷിക്കുക" (Be Little and Serve the Little) എന്നതാണ് ചെറുപുഷ്പ സഭയുടെ ആപ്തവാക്യം. ഇന്ന് ചെറുപുഷ്പ സഭ ഭാരതത്തിന് അകത്തും പുറത്തുമായി നാല് പ്രൊവിൻസുകളിലുമായി 21 ഓളം രാജ്യങ്ങളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ ആധുനിക യുഗത്തിൽ സഭയുടെ പ്രവർത്തനങ്ങൾ സമൂഹത്തിലെ പാവപ്പെട്ടവരും, പാർശ്വവൽക്കരിക്കപ്പെട്ടവരും, നിരാലംബരുമായവരുടെ ഉന്നമനത്തിനായി കാലോചിതവും നവീനവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ചെറുപുഷ്പ സഭയുടെ, ആലുവ കേന്ദ്രമായുള്ള സെൻ്റ് ജോസഫ് പ്രോവിൻസിന്റെ കീഴിലാണ് ഇരിങ്ങാലക്കുട രൂപതയിലെ മുരിയാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ലിറ്റിൽ ഫ്ലവർ ആശ്രമവും പെനിയേൽ വില്ലേജും സ്ഥാപിക്കപ്പെട്ടത്. ചെറുപുഷ്പ സഭാ സ്ഥാപകനായ പെരിയ ബഹുമാനപ്പെട്ട ബസേലിയോസ് പാണാട്ടച്ചന്റെ പൈതൃക പാത പിന്തുടർന്നുകൊണ്ട് 2001 ന്റെ ആരംഭത്തിൽ സ്ഥാപിതമായ ആശ്രമം ഇന്ന് അതിന്റെ 25 ാം ജൂബിലി നിറവിലാണ്. പലവിധ കാരണങ്ങളാൽ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരും നിരാലംബരുമായ അനേകർക്ക് അത്താണിയായി തീരുവാൻ ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹത്തോടെ ഫാദർ ഇമ്മാനുവേൽ പാറത്താഴം അച്ഛന്റെ നേതൃത്വത്തിൽ അന്നത്തെ പ്രൊവിൻഷ്യൽ സമിതിയുമമൊത്ത് 2004 ആഗസ്റ്റ് 28 ന് ലിറ്റിൽ ഫ്ലവർ പെനിയേൽ വില്ലേജ് എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചു.അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ ജോസഫ് കട്ടക്കൽ അച്ചൻ രക്ഷാധികാരിയും ഇമ്മാനുവൽ പാറത്താഴമച്ചൻ പ്രധാന ട്രസ്റ്റിയായും നിയമിക്കപ്പെട്ടു. 2004 ഒക്ടോബർ 28ന് ആദ്യ കെട്ടിടത്തിന്റെയും അതേവർഷം നവംബർ 24 ന് രണ്ടാമത്തെ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നടത്തി. 2005 ഫെബ്രുവരി രണ്ടിന് പെനിയേൽ വില്ലേജിന്റെ ആശീർവാദ കർമ്മവും ഔദ്യോഗിക ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപതയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് പഴയാറ്റിൽ പിതാവ് നിർവഹിച്ചു. ഏകദേശം 15 ഓളം അന്തേവാസികളും അവരെ ശുശ്രൂഷിക്കാനുളള വൈദികരുമായി പെനിയേൽ വില്ലേജ് ഉടൻതന്നെ പ്രവർത്തനമാരംഭിച്ചു. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ആരംഭഘട്ടത്തിൽ തിരഞ്ഞെടുത്തു, പിന്നീട് ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങി മാനസിക വൈകല്യമുള്ളവരെ കൂടി ഉൾപ്പെടുത്തി ഈ സംരംഭം മുന്നോട്ട് പോയി. കാലക്രമത്തിൽ അംഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും താമസ സ്ഥലത്തിന്റെ അപര്യാപ്തത മൂലം 2007 ഫെബ്രുവരി 13ന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയിരുന്ന ബഹു. ജെയിംസ് മുണ്ടക്കലച്ചൻ നടത്തുകയും ഘട്ടം ഘട്ടമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2009 ഒക്ടോബർ ഏഴിന് അന്നത്തെ ചെറുപുഷ്പ സഭയുടെ സുപ്പീരിയർ ജനറൽ ആയിരുന്ന പെരിയ ബഹു. ജോസഫ് ചാത്തനാട്ടച്ചൻ പുതിയ താമസസ്ഥലം ആശീർവദിച്ചു. അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ജെയിംസ് മുണ്ടക്കിലച്ചൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഈ കാലഘട്ടങ്ങളിൽ അനേകം വൈദികർ തങ്ങളുടെ ത്യാഗപൂർണ്ണമായ ജീവിതവും പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും നന്മക്കുമായി മാറ്റിവെച്ചു. അക്വീനാസ് അച്ചനും ഇമ്മാനുവേൽ പാറത്താഴം അച്ചനും , ബെന്നി കിഴക്കയില ച്ചനും, ജോർജ് കുഴിക്കാട്ടച്ചനും, ഡൈനോ മങ്ങാട്ടുകുന്നേലച്ചനുംക്രിസോസ്റ്റോം കിഴക്കേ ലച്ചനും, ബാബു വരിക്കമാക്ക ലച്ചനും, അബ്രഹാം വള്ളിയാം തടത്തിലച്ചനും, ജോൺ വാണിയപുരയ്ക്കലചച്ചനും, ടോമി വെട്ടിക്കാട്ടച്ചനും , ടിബിൻ കോരോത്തച്ചനും, ഡേവിസ് വയലിലച്ചനും, ജോസഫ് കുന്നിപ്പുരയിടത്തിലച്ചനും , ജോസഫ് മുണ്ടുപറമ്പിലച്ചനും ആന്റണി പുതു കുളങ്ങരയച്ചനും, തങ്ങളുടെ നിസ്തുലമായ സേവനങ്ങൾ കൊണ്ട് ഈ ആശ്രമത്തെ അനുഗ്രഹിച്ചു. ഈ മുരിയാട് പ്രദേശത്തിന് ഒരു പുത്തൻ ആത്മീയ ഉണർവ് നൽകുന്നതിനായി പെനുവേൽ എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും ആശ്രമത്തോടു ചേർന്ന് പ്രവർത്തിച്ചിരുന്നു. പെനുവേൽ ദൈവത്തെ മുഖാഭിമുഖം കണ്ട സ്ഥലം ആണല്ലോ, ദൈവദൂതനുമായുള്ള മൽപ്പിടുത്തത്തിൽ ദൈവദൂതൻ യാക്കോബിന്റെ തുട എല്ലിൽ തട്ടുകയും അവനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു എന്നാൽ ആ രാത്രിയിൽ തന്നെ യാക്കോബ് ദൈവദൂതനിൽ നിന്നും നിർബന്ധപൂർവ്വം അനുഗ്രഹം ചോദിച്ചു വാങ്ങുന്നതും അനുഗ്രഹീതമായ ഉടമ്പടിയിൽ എത്തുന്നതും നാം വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നു. അങ്ങനെ വേദനയുടെയും സങ്കടത്തിന്റെയും നടുവിൽ പോലും പെനുവേൽ യാക്കോബിന് ദൈവത്തെ കാണുവാനുള്ള ഒരു ഇടമായി മാറുന്നു. അതുപോലെ ഈ മക്കളും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആണെങ്കിലും ഇവരും ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരാണ് . ഈ മക്കളിൽ ദൈവത്തെ കണ്ടുകൊണ്ട് അവരെ ശുശ്രൂഷിക്കുവാനും സ്നേഹിക്കുവാനും ഈ പെനുവേൽ നമ്മെയും ക്ഷണിക്കുന്നു. ലിറ്റിൽ ഫ്ലവർ ആശ്രമവും പെനിയേൽ വില്ലേജും ജൂബിലി നിറവിൽ ആയിരിക്കുമ്പോൾ മാനസികവും ശാരീരികവുമായ പരിമിതികൾ ഉള്ള 35 ഓളം അംഗങ്ങൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ ഉണ്ട്. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ സുപ്പീരിയറും ഡയറക്ടറുമായി ഫാദർ അലക്സ് കുമ്പിടിയാമാക്കലച്ചനും അച്ചനെ സഹായിക്കാൻ ബർസാറായി ബിപിൻ പാവംകോട്ടച്ചനും സേവനമനുഷ്ഠിക്കുന്നു അതുപോലെ ഈ സ്ഥാപനത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകാൻ 15 സ്റ്റാഫും ഇവിടെ ശുശ്രൂഷ ചെയ്യുന്നു. നൂറുകണക്കിന് ആളുകൾക്ക് ആശ്രയം ഏകുവാനും അഭയം നൽകുവാനും കഴിഞ്ഞ 25 വർഷക്കാലം ദൈവം ഈ സ്ഥാപനത്തെ തിരഞ്ഞെടുത്ത് അനുഗ്രഹിച്ചു. ഈ ജൂബിലിയുടെ നിറവിൽ ദൈവത്തിന്റെ അപരിമേയമായ നന്മകൾക്കും കൃപകൾക്കും നന്ദി പറയുന്നതോടൊപ്പം സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെയും മാറ്റിനിർത്തപ്പെട്ടവരെയും നമുക്ക് ചേർത്തുപിടിക്കാം. ഈ മക്കളുടെ സമഗ്രമായ ഉന്നമനത്തിന് ആവശ്യമായ പദ്ധതികളോടൊപ്പം ലിറ്റിൽ ഫ്ലളർ ആശ്രമത്തിൻ്റെ ജൂബിലി സ്മാരകമായി ഫിസിയോ കെയർ എന്ന പേരിൽ ഒരു ഫിസിയോതെറാപ്പി സെന്ററും നമ്മൾ ആരംഭിക്കുകയാണ്. ഈ പ്രദേശത്തെ സാധാരണക്കാരായ ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് ഇത് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മീയത അടിസ്ഥാന ദർശനമായി സ്വീകരിച്ചും, സഭാ സ്ഥാപകനായ പെരിയ ബഹുമാനപ്പെട്ട ബസേലിയോസ് പാണാട്ട് അച്ചൻ്റെ പ്രവാചക ദർശനവും, അഗാധമായ ആത്മീയതയും, അസാധാരണമായ സാമൂഹിക പ്രതിബദ്ധതയും, അജപാലന തീക്ഷണതയും, സുവിശേഷാഭിമുഖ്യവും, ചെറുമയോടും ചെറിയവരോടും ഉള്ള പ്രത്യേക പരിഗണനയും, സന്യാസ ജീവിത ലാളിത്യവും ഉൾക്കൊണ്ട് രൂപപ്പെട്ടതാണ് സവിശേഷമായ ചെറുപുഷ്പ സന്യാസ സഭയുടെ സിദ്ധി, ലിറ്റിൽ ഫ്ലവർ ആശ്രമവും പെനിയേൽ വില്ലേജും സഭയുടെ ഈ പ്രവർത്തന മണ്ഡലങ്ങൾക്ക് സാക്ഷ്യം നൽകുന്നു. ഈ ആധുനിക യുഗത്തിൽ ഇനിയും അനേകർക്ക് നന്മയുടെയും കാരുണ്യത്തിൻ്റെയും തണൽ ഒരുക്കുന്ന ഒരു വലിയ നന്മവൃക്ഷമായി തീരാൻ ഈ ആശ്രമത്തിന് സാധിക്കട്ടെ.